7.04.2017

ഭീരു


അറിവ് 
അതിന്‍റെ ഒരു തുള്ളി 
എന്‍റെ നാക്കിലിറ്റിച്ചു
ഉപ്പു കനച്ച് നാവുളുക്കി 
ഞാനതിനെ തുപ്പിക്കളഞ്ഞു 
ഭീരു"എന്ന ചീട്ടുയര്‍ത്തി
അതെന്റെ മുന്നിലപ്പോള്‍
നിവര്‍ന്നുനിന്നു മൃദുവായ്‌ പുഞ്ചിരിച്ചു .
അതിനു മുന്നില്‍
ഉടലുപൊള്ളി ഉയിരുപൊള്ളി
ചുരുണ്ടിരിക്കുന്നു ഞാന്‍ .