4.03.2017

മൂന്നു കവിതകള്‍ .. *ജീവിതത്തിന്‍റെ


(1)
ഒരു കാലത്തിന്‍റെ ഗര്‍ഭപാത്രം
 കൊത്തിയാട്ടുന്ന 
കുഞ്ഞുങ്ങളാണ് നമ്മള്‍ ,
 ജീവിതം കൊത്തിപ്പെറുക്കി
 പതിയെപ്പതിയെ
 മുതിര്‍ന്നു പോകുന്നവര്‍
 പിന്നെ
 മരിച്ചു പോകുന്നവര്‍ .
(2)
സ്നേഹത്തോടെ ചുംബിക്കുക
വിശപ്പോടെ ഭക്ഷിക്കുക
തളരും മുന്‍പേ വിശ്രമിക്കുക
മറ്റൊരാളുടെ തോളില്‍ കയ്യിടുമ്പോള്‍
 അത്രയും കനമില്ലെന്നു തന്നെ
 തിരിച്ചറിയട്ടെ അവര്‍
നമ്മുടെ ജീവിതം .
(3)
വേദനകള്‍ നമ്മെ
 ഉറക്കെ കരയിക്കുന്നു
ആനന്ദം നമ്മെ
 ഉറക്കെ ചിരിപ്പിക്കുന്നു
ഒന്നുമില്ലാതാകുമ്പോള്‍
നമ്മളെത്ര
നിശബ്ദരാണെന്ന് ശ്രദ്ധിക്കൂ !