4.03.2017

തളിര്‍ത്തും കൊഴിഞ്ഞുംഈ പകലും രാവും അടര്‍ന്നുപോകും
നാം ചേക്കേറിയ കാലത്തിന്‍റെയാ ചില്ലയും 
മാഞ്ഞുപോകും .
ആകാശമോ ഭൂമിയോ
നമ്മെ ഓര്‍ത്തിരിക്കുകയില്ല .
ഇലകളെപ്പോലെത്തന്നെ
പൂക്കളെ പോലെത്തന്നെ
കാലം നമ്മെ കൊഴിച്ചു പോകുകയും
പക്ഷികളുടെ ചിറകുകളെപ്പോലെത്തന്നെ
 നാം
നിശ്ചലമാകുകയും ചെയ്യുന്നു .
വീഞ്ഞറകളോ ധാന്യപ്പുരകളോ മനുഷ്യനെ
സന്തോഷിപ്പിക്കാത്ത കാലങ്ങളുമുണ്ട് .
എന്നിട്ടുമെത്രയെത്ര സന്തോഷങ്ങളെ
 അഹങ്കാരങ്ങളെ നാം
വീഞ്ഞായി സൂക്ഷിച്ച് ഞെളിഞ്ഞിരിക്കുന്നു ,
അവനവനത്തന്നെ സൂക്ഷിച്ച് സൂക്ഷിച്ച്
എത്രയും തളര്‍ന്നിരിക്കുന്നു .
മൌനങ്ങള്‍ കൊണ്ട് ഓട്ടയടക്കുകയും
അവനവന്‍ രാജ്യങ്ങളില്‍
ഒളിച്ചിരിക്കുകയും ചെയ്യുന്നു.
സുഹൃത്തെ ഒരു രഹസ്യമുണ്ട്
ഏതോ മരിച്ചവന്‍റെ നിഴലാണ് നമ്മള്‍ !
അതിനാല്‍ ജീവിതം ഒരുരുള തിന്നുമ്പോള്‍
നിനക്കെപ്പോഴും നീതന്നെ കൂട്ടായിരിക്കുക .
********************************************************