11.30.2016

ഒറ്റയ്ക്കാകുമ്പോള്‍ഒറ്റയ്ക്കാകുമ്പോള്‍ 
ഹൃദയത്തിന്‍റെ കാലടികളെ പിന്തുടരുന്നു

അതെനിയ്ക്ക്
രണ്ടു ബോഗന്‍വില്ലകള്‍ 
ആലിംഗനം ചെയ്തു പൂത്തു നില്‍ക്കുന്ന
ഇളംനീല ചില്ല് ജനാലകളുള്ള
നിന്‍റെ വീട് കാണിച്ചു തരുന്നു .

വഴിതെറ്റി വന്നൊരു കുട്ടിയെന്നപോലെ
ഞാനതിനു മുന്നില്‍
വിശന്നു നില്‍ക്കുന്നു
ഹൃദയത്തിലൊരു ഭിക്ഷാപാത്രവുമായി !