11.28.2016

ചിലരുണ്ട്ചിലരുണ്ട് 
ഹൃദയത്തോളം വന്ന്‍ 
ജീവിതത്തോളം വന്ന് 
മടങ്ങിപ്പോകുന്നവര്‍ .
ഓരോ പൂമണവും കാറ്റും 
ഇടവേളകളില്ലാതെ അവരെ നമ്മില്‍
അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു .

*******************************************************
ഒരു  ഗ്രീഷ്മപ്രഭാതത്തില്‍ 
നിഴല്‍ നിശബ്ദമായി നിന്നെ കാണിച്ചു തന്നു 
കാറ്റ് അതിലും നിശബ്ദമായി നീയുണ്ടെന്ന് അറിയിച്ചു തന്നു  
പിന്‍  തിരിഞ്ഞു  നോക്കിയപ്പോള്‍ 
നിറയെ പൂവിട്ടു  നില്‍ക്കുന്നു ,ഒരു  മഞ്ഞച്ചെമ്പകം ! 
നീയെവിടെപ്പോയി എന്നൊരു 
ചിത്രശലഭമായ് ഞാനിതാ 
അതിനുചുറ്റും ചിറകുവീശിക്കുഴയുന്നു  !