10.10.2016

നിറയെ പൂത്തു നില്‍ക്കുന്നെന്‍റെ നട്ടുച്ചകള്‍

കരഞ്ഞ് കരഞ്ഞ് ചിരിച്ചു പോകുന്നൊരാള്‍
ചിരിച്ചു ചിരിച്ചു കരഞ്ഞു പോകുന്ന ഒരാളെക്കാണുന്നു .
ഇവനൊക്കെയിതെന്ത് പ്രാന്തെന്ന് 
തിരിഞ്ഞു തിരിഞ്ഞു നോക്കി കടന്നുപോകുന്നു .
...........................................
ഒരിയ്ക്കലെങ്കിലും
ഒരു നുള്ള് ഭ്രാന്ത് തൊടാത്ത
ഒരുവന്‍റെ വീട്ടിലെ
ഉപ്പുഭരണിയിലെ പല്ലിയെ
കൊണ്ടുവാ
ബുദ്ധാ .
..................................................
നിലാവതിന്‍റെ മുയല്‍ക്കുഞ്ഞിനെ
നിശാഗന്ധികളിലേയ്ക്ക് വിരുന്നു വിടുമ്പോള്‍
ഒരു താമരപ്പൊയ്ക നിറയെ ഭ്രാന്തുകളതില്‍
കൂമ്പിനില്‍ക്കുന്നതു കാണുക .
***********************************