Labels

10.10.2016

അവളുടെ മൂന്ന് കവിതകള്‍




തീപിടിച്ച വീണയുമായ് ഞാന്‍ പാടുന്നു 
ചിറകില്‍ വെളിച്ചവുമായി വന്ന് 
നീയെന്‍റെ നാവിലൊരു 
മഞ്ഞുതുള്ളിയിറ്റുക .
__________________________
വയലറ്റ് മന്ദാരങ്ങള്‍ മുടിയില്‍ ചൂടുമ്പോള്‍
ഞാന്‍ മഞ്ഞുകാലത്തെ ദേവതയാകുന്നു ,
തീക്കാലം അതിന്‍റെ കുതിരയുമായെന്‍റെ
പുറകിലുണ്ട് .
ഞാനെന്‍റെ കിന്നരത്തിലെ കമ്പികള്‍ മുറുക്കട്ടെ
എന്‍റെ ദേവന്‍ ചോളവയലുകളില്‍ നിന്നും മടങ്ങിയെത്തുംവരെ
സ്വയം മറന്ന് മീട്ടുവാന്‍ .
____________________________
കവിത അവളോട്‌ കപ്പം ചോദിക്കുന്നു ,
കാലണപോലും സ്വന്തമായിട്ടില്ലാത്ത രാജകുമാരിയുടെ
കണങ്കാലിലൊരു മുള്ളിന്‍ മൂര്‍ച്ചതറയുന്നു .

_______________________________





No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "