Labels

10.23.2016

കെ സി പിള്ള സാഹിത്യ പുരസ്കാരം 2016



സാഹിത്യനിരൂപകനും എഴുത്തുകാരനുമായ പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ, എഴുത്തുകാരനായ തമ്പാനൂർ ചന്ദ്രശേഖരൻ, കവിയും അദ്ധ്യാപകനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ ഉൾപ്പെട്ട അവാർഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്. മത്സരത്തിന് ലഭിച്ച ചെറുകഥകളുടെയും കവിതകളുടെയും ഉന്നതനിലവാരം തങ്ങളെ അത്ഭുതപ്പെടുത്തിയതായും, മലയാള സാഹിത്യത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിയ്ക്കാൻ കഴിവുള്ള പ്രതിഭകൾ പ്രവാസലോകത്ത് ഉണ്ടെന്ന് മനസ്സിലാക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
___________________________________________________

തൃശ്ശൂര്‍ സ്വദേശിയായ സോണി ഡിത്ത് ഒൻപതു വർഷമായി സൗദിയിൽ പ്രവാസിയാണ്. ആനുകാലികങ്ങളിലും, ഓൺലൈൻ പോര്ട്ടലുകളിലും, സോഷ്യല് മീഡിയയിലും കവിത, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. ഈസ്റ്റ് കോസ്റ്റ് ഫേസ്ബുക്ക് പ്രണയഗാനങ്ങളില് നിന്നും തിരഞ്ഞെടുത്ത് “നിന്നെവായിക്കുവാന് “എന്നപേരില് പുറത്തിറക്കിയ ആല്ബത്തിലെ ഒരു ഗാനം സോണി ഡിത്തിന്റേതാണ്. കൂടാതെ ഈസ്റ്റ് കോസ്റ്റ് നടത്തിയ “മൈ ബോസ്സ് “സിനിമാ പ്രൊമോഷന് കവിത മത്സരത്തില് പ്രോത്സാഹന സമ്മാനം, ഖത്തീഫ് നവോദയ കനവ്2015 “ലെ ഒരു വിജയി, കവിയും ഗാനരചയിതാവുമായ ശ്രീ PT അബ്ദുറഹ്മാന് സാഹിബ് കവിതാപുരസ്കാരം, ശ്രീ ഓ എന് വി അനുസമരണ കവിതാ മത്സരത്തില് ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം എന്നിവയൊക്കെ നേടിയിട്ടുള്ള സോണിഡിത്ത്, 2016 ലെ കവിതയ്ക്കുള്ള കെ സി പിള്ള സ്മാരക സാഹിത്യ പുരസ്കാര ജേതാവുമാണ്.രചനവൈഭവം കൊണ്ട് വിധികർത്താക്കളെ അമ്പരപ്പിച്ച,”അവധൂതന്റെ പാട്ട്” എന്ന കവിതയ്ക്കാണ് ഇത്തവണ രണ്ടാം സ്ഥാനം നേടിയിരിയ്ക്കുന്നത്.
_________________________________

കല സാഹിത്യം ജീവകാരുണ്യം എന്നീ മേഖലകളില്‍ നിക്ഷ്പക്ഷമായി പ്രോത്സാഹനവും ഇടപെടലുകളും നടത്തുന്നതില്‍ നവയുഗം എന്നും മുന്നില്‍ത്തന്നെ .നന്ദി നവയുഗം ഈ പ്രോത്സാഹനങ്ങള്‍ക്ക് . എഴുത്തില്‍ ആത്മാര്‍ഥമായി കൂടെ നില്‍ക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും സന്തോഷവും നന്ദിയും പങ്കുവയ്ക്കുന്നു .കൂടാതെ പുരസ്കാരത്തിനര്‍ഹരായ എല്ലാ പ്രിയ സൌഹൃദങ്ങള്‍ക്കും എന്‍റെയും ആശംസകള്‍ .






No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "