Labels

7.13.2016

വേനല്‍ vs മഴ




ഏഴുകടലിക്കരെ ഒരു  വേനലിന്‍റെ കഠിന ശബ്ദം  
അക്കരെയക്കരെ  ഒരു  മഴക്കാലത്തിന്‍റെ  മൃദുഭാഷകള്‍

വെയിലിന്‍റെ , നിലാവിന്‍റെ ജനാലകള്‍ 
പാതിയും അടഞ്ഞു കിടക്കുന്നു .
നിറയുന്നു കടും  പച്ചകള്‍  ഇളംപച്ചകള്‍ ചുറ്റിലും .
പീലിനീര്‍ത്തിയാടുന്ന  അതിന്‍റെ 
പ്രിയ പക്ഷികളെ തേടുന്നൊരു കാലം,
ധ്യാനമുണരുന്നു ,
ആകാശനീരുകൊണ്ട് തൊട്ടുനോക്കുന്നു ,
കാണാതായ പുഴകളെ പുല്‍കളെ .

തണലുകള്‍ വെന്തുപോകുന്നതും  നോക്കിയിരിക്കെ 
ഇക്കരെയൊരു വേനലോ 
അതിന്‍റെ അടയാളം വച്ചു പോകുന്നെന്‍റെ മുറ്റത്തും ,
ചിറകുണങ്ങി വാപിളര്‍ന്നൊരു ചെറു കുരുവിയെയും .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "