6.05.2016

പ്രതീക്ഷപ്പച്ചകണ്ണാരം പൊത്തുന്നോരാ 
കുഞ്ഞുപെണ്ണിന്‍റെ 
കുഞ്ഞു ചെക്കന്‍റെ 
കുഞ്ഞിളം കൈച്ചൂടില്‍ നിന്നും
കാലത്തിന്‍ നിറച്ചൂടിലേയ്ക്കൊരു 

കുടവിരിക്കുവാന്‍ 
മണ്ണിന്‍റെ പള്ളിക്കൂടത്തില്‍ ചേരുന്നു 
ചിരിനിരയെ പച്ചയുള്ളൊരു കുട്ടികള്‍ .

മണ്ണിനൊരു കുഞ്ഞു ചെടിയുടെ 
വേരുമ്മകള്‍ കൈമാറും കാലമിനി ,
നാളെയുടെ തണലില്‍ 
കിളിചിലപ്പിന്‍ മധുരസ്വരം 
ഞാനിതാ കേള്‍ക്കുന്നു 
കണ്ണടക്കുമ്പോഴും ,കണ്ണടയ്ക്കുമ്പോഴൊക്കെയും !