6.04.2016

പുരാതന നീലിമകള്‍


ഓരോ ജീവന്‍റെ ചൂടിലേയ്ക്കും 
ആരോ തണുത്തൊരു പുതപ്പുമായെത്തുന്നുണ്ട് . 
അനക്കങ്ങള്‍ തണുത്തതിനു ചുറ്റുമപ്പോള്‍ 
ചൂടുള്ള , കണ്ണുകളാര്‍ക്കുന്നുണ്ട്,
ചൂടുള്ള ഈച്ചകളാര്‍ക്കുന്നുണ്ട് .


അപ്പോഴൊക്കെയും 
ഞാനെവിടെ ഞാനെവിടെ 
എന്നുറക്കെയുറക്കെ കരയുന്നുണ്ട്
അതിന്‍റെയാ നീല നീല ഭാഷകളില്‍ ,
അതിപുരാതനമായൊരു നിശബ്ദത ! 
___________________________________