5.31.2016

നിന്നെയോര്‍ക്കുമ്പോള്‍


പ്രണയം കൊണ്ട് നമ്മെ അലങ്കരിച്ചാല്‍ 
ജീവിതം ഒരേ ഋതുവായ്‌,നിറയെ സുഗന്ധമായ്‌
നമുക്ക് ചുറ്റും നൃത്തം വയ്ക്കുന്നു .


ആത്മാവ് കൊണ്ട് സ്നേഹിക്കുന്നവനെ
നിന്‍റെ പിരിയന്‍ ഗോവണികളില്‍
രാത്രിമുല്ലകള്‍ നിരന്തരം പൂത്തു നില്‍ക്കുന്നു .

ഇരുട്ടോ വെളിച്ചമോ
നമ്മുടെ പ്രണയത്തെ സ്പര്‍ശിക്കുന്നില്ല .
അമൃത് ഭക്ഷിച്ച ജീവിതം ആകാശത്തോളം
ഒരു വിരുന്നുമേശയൊരുക്കിയിരിക്കുന്നു .

മുന്തിരി വള്ളികള്‍
തന്‍റെ പുളിപ്പില്ലാത്ത ചുവന്നചാറുകൊണ്ട്
അതിന്‍റെ യജമാനനെ സ്വീകരിക്കുന്നു .

നാം നമ്മുടെ പറുദീസയുടെ
ഗോപുരമുകളില്‍ നിന്ന് ,
പൂര്‍ണ്ണ ചന്ദ്രനെ ക്കാണുന്നു 
.