5.28.2016

കണ്ടതും കേട്ടതും


മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ട് ചിലര്‍
തന്നിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നു
താന്‍ ഇതില്‍നിന്നെല്ലാം വളരെ അകലെയാണെന്ന് 
വരുത്തി തീര്‍ക്കുവാന്‍ വ്യഗ്രതപ്പെട്ടവര്‍
വാക്കുകള്‍ കൊണ്ടുലാത്തുന്നു .

ഇതാ ഇങ്ങോട്ട് നോക്കൂ
ഞാനിവിടെയുണ്ടെന്നു നിങ്ങള്‍ കാണുന്നില്ലേ
എന്നൊരു ചിന്തയെ
കച്ചവടത്തിനു വക്കുകയും
കയ്യടികളും മറുപടികളും കൊണ്ട്
അവ തന്റെ മുറ്റം മുഴുവന്‍
ആളുകള്‍ നിറഞ്ഞതാക്കുകയും ചെയ്യുമ്പോള്‍
അവനൊരു ആത്മസംതൃപ്തി അനുഭവിക്കുന്നു .

ശുദ്ധന്‍ എന്ന ലേബലില്‍
അവന്റെയുള്ളിലെ ഇരുതലയുള്ള ഒന്നപ്പോള്‍
സംതൃപ്തിയോടെ പത്തിയാട്ടുന്നു .
പിന്നെയാ, ജനക്കൂട്ടത്തോടൊപ്പം
ചുണ്ടിലൊരു വളവുമായ്
അവന്‍ ,സ്വയം പിരിഞ്ഞുപോകുന്നു .
_____________________________________