Labels

5.15.2016

വെളുത്ത നുണകള്‍



കറുത്തവന്‍
ഉഴുതു വിതച്ചതിനെ നിങ്ങള്‍
കടമയെന്ന പരുപരുത്ത പേരിട്ടുവിളിച്ചു
വെളുത്തവന്‍
കിളയ്ക്കുവാന്‍ ഓങ്ങിയതിനെ നിങ്ങള്‍
കവിതയെന്നു മിനുമിനുത്ത പൊന്നാടപുതപ്പിച്ചു .

കറുത്തവന്‍റെ വിയര്‍പ്പിനെ നാറ്റമെന്നും
വെളുത്തവന്‍റെ വിസര്‍ജ്ജ്യങ്ങളെ സുഗന്ധമെന്നും
കളവു പാടി .

മഴയും കാറ്റും മഞ്ഞും വെയിലും
വിവര്‍ത്തനം ചെയ്യുവാന്‍ മിടുക്കുള്ള
ത്രികാലജ്ഞാനത്തെ നിങ്ങളൊരു
കുമ്പിളിലെ കഞ്ഞിയില്‍ നിശബ്ദരാക്കി .



No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "