5.14.2016

സംഭവാമിബാല്യത്തിന്റെ ചെറുപെട്ടിയില്‍
എത്രയെത്ര കൌതുകങ്ങള്‍ നുണഞ്ഞു നോക്കി നാം
യൌവ്വനത്തിന്റെ പത്തായമണത്തിലോ 
എത്രയെത്ര ഓര്‍മ്മകളുടെ ചക്കരത്തുണ്ടുകള്‍
എണ്ണിയെടുത്തൊളിപ്പിച്ചു വച്ചു നാം

ഇനിയൊരിക്കല്‍
വാര്‍ദ്ധക്യം കാത്തു നില്‍ക്കുന്നോരാ പെരുവഴികളിലെത്തുമ്പോള്‍
നാം പിച്ചനടന്നോടിക്കയറിയ ജീവിതം നിറയെ
തിരിച്ചു കയറാന്‍ ആകാത്തവണ്ണം
കാടുപിടിച്ചിരിക്കും (അതോ മരുഭൂമി പടര്‍ന്നിരിക്കും?!)

അപ്പോള്‍ കൌതുകം ഒന്നുമില്ലാത്ത ഭാണ്ഡമായ്
ജീവിതം , നിന്നെയും എന്നെയും ചുമന്നൊറ്റ
പോക്കങ്ങു പോകും .