4.15.2016

നീ സൂക്ഷിച്ചു കൊള്ളുകനീ സൂക്ഷിച്ചു കൊള്ളുക
പ്രണയമില്ലാത്തവന്‍റെ (അവളുടെയും) ചുംബനം
പുതിയ അതിഥിയുടെ ആത്മാര്‍ഥത
മറക്കാന്‍ മടിയില്ലാത്തവന്‍റെ ഉടമ്പടികളെ
മറയുള്ളിടത്ത് മാത്രം നിന്നെ ആലിംഗനം ചെയ്യുന്നവരെ
മുന്തിരിച്ചാറുകൊണ്ട് സത്യം ചെയ്യുന്നവനെ
മുളക് കൊടുത്ത് തത്തയെ മിണ്ടിക്കുന്നവന്‍റെ ചിരികളെ
വേട്ടക്കാരന്‍ നിന്‍റെ മുറിവിലൂതുന്നതിനെ
കണ്ണില്‍ നോക്കാതെ കൂടെയുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നവനെ
കടഞ്ഞെടുത്ത വാക്കുകള്‍ കൊണ്ട് മാത്രം സംസാരിക്കുന്നവരെ
കുറുകുന്ന പക്ഷികളെ അസഹ്യതയോടെ നോക്കുന്നവനെ
കുഞ്ഞിനും കണ്ടുപിടിക്കാന്‍ കഴിയുന്ന കൃത്രിമ ചിരിതരുന്നവനെ
ഒക്കെയും നീ,,,,,,,,,,സൂക്ഷിച്ചു കൊള്ളുക .
നിന്നോട് തന്നെ നുണ പറയുന്ന നിന്നെയും
***************************************************************മൊണാലിസ .