4.18.2016

@ നേരമ്പോക്ക് ന്‍റെ വയലറ്റ് നട്ടുച്ച@നേരമ്പോക്ക് ന്‍റെ വയലറ്റ് നട്ടുച്ച wink emoticon
***********************************************

വെയില് കയറി മുങ്ങിപ്പോയ്
രാത്രിയുടെയാ കറുമ്പന്‍ പായ് വഞ്ചി .

തെളിഞ്ഞ കടലിന്നടിയില്‍
പരസ്പരം നോക്കിനില്ക്കുന്ന
മത്സ്യങ്ങളെന്നപ്പോലെ
രണ്ടു നക്ഷത്രങ്ങളുടെ
ചിരി കണ്ടിരിക്കുകയായിരുന്നു .,
ഞാനതിന്റെ തുഞ്ചത്ത്.
അവരുടെ ആ ചിരികൊണ്ട്
ഒരു മുക്കുത്തി ഉണ്ടാക്കിയാലോ
എന്ന്പോലും അന്നേരം തോന്നിപ്പോയതാണ് .

ഇന്ന് എന്‍റെയുറക്കം മറുകര കയറുമ്പോള്‍
കണിയായി ഒരു ചിത്രശലഭത്തിന്‍റെ നൃത്തം കാണുമ്പോള്‍
സ്വപ്നങ്ങളെ നിങ്ങളുടെയാ വീഞ്ഞുപാത്രം
ഞാനിതാ ശൂന്യമാക്കുന്നു .

ഇന്നെവിടെയോ
ഒരു വയലറ്റ് ചെമ്പകം പൂത്തെന്ന്
അതിന്റെ പരിഭാഷ .
കണ്ടില്ലേ ആ ശലഭച്ചിറകുകള്‍ നിറയെ
അതിന്റെയാ ചുണ്ട് നിറയെ
ചെമ്പകം തെരുതെരെ മുത്തിയതിന്റെ
ആ വയലറ്റ്പൂമ്പൊടിയടയാളങ്ങള്‍ .
________________