4.29.2016

ജീവിതം ഇങ്ങനാണ് ഭായ്


സ്വപ്നത്തില്‍ ഉടനീളം 
പരീക്ഷാമുറിയില്‍ ഒറ്റപ്പെട്ട കുട്ടിയായിരുന്നു .
സമയം തീര്ന്നുപോയെന്നു കണ്ണുരുട്ടി , ഉറക്കം 

അവിടെ നിന്നും പിടിച്ചു പുറത്താക്കി .
ഇപ്പോള്‍ ഈ ജീവിതം 

ഉത്തരക്കടലാസ്സുകള്‍ക്കുവേണ്ടി ആയിരം കൈകള്‍ 
ഒരുമിച്ചു നീട്ടുന്നു .
ചോദ്യപ്പേപ്പര്‍ പകര്‍ത്തി വച്ച കുട്ടിയായി ഞാനിതാ 

കണ്ണുകുമ്പിട്ടു നില്‍ക്കുന്നു .