4.28.2016

കാലം നാവില്‍ വച്ചുതരുന്ന തണുപ്പ് പോലെ ചിലത്

വ്യത്യസ്ത കാലങ്ങളില്‍ വധശിക്ഷ ഉറപ്പായവരുടെ 
നെട്ടോട്ടങ്ങളാണ് ഈ ലോകം നിറയെയും .

നോക്കൂ ,
ചന്ദ്രനെ പകുക്കുന്ന പുല്‍ക്കൊടിപോലെ 
ഒരു ദിവസത്തിന്റെ ഇരുണ്ടപാതിയില്‍ അതോര്‍ത്ത് ഒരാള്‍ ,നിവര്‍ന്നുണര്‍ന്നിരിക്കുന്നു.

തടവറ നിറയെ പൂക്കളും പുഴകളും കാടുകളും കൊണ്ട് 
ഏതു ന്യായാധിപനാകും നമ്മോടിങ്ങനെ കരുണകാട്ടിയിട്ടുണ്ടാകുക !