4.26.2016

ചിലതും ചിലരുംഎന്‍റെ പ്രാര്‍ഥനയ്ക്കു കൂട്ടിരിക്കാന്‍
ഞാന്‍ മെഴുതിരികളെ ഉണര്‍ത്തുന്നു .
തലയില്‍ തീയുമായ്‌ അവരിതാ
എനിക്ക് മുന്‍പേ
ദൈവത്തിന്റെ സിംഹാസനം കാണുന്നു .

ചിലതും ചിലരും അങ്ങിനെയാണ്
നമ്മെക്കാള്‍ യോഗ്യതയോടെ
കൂടെയോ പുറകിലോ ഉണ്ടാകും

എങ്കിലും അവയെ കാണുന്നുവെന്ന്
നമ്മുടെ കണ്ണുകളൊരിക്കലും
ഹൃദയത്തിലേക്ക് സന്ദേശം അയക്കുന്നില്ല .

നമ്മളിന്നും അടുത്തുള്ളവയെക്കാള്‍
അകലെയുള്ളതിനെ മാത്രം അറിയാന്‍ നീളുന്ന
ദൂരദര്‍ശിനികളാകുന്നു ,
അവനവനെത്തന്നെയും കണ്ടുപിടിക്കാനാകാത്തവണ്ണം
ചെറുതായിപ്പോകുന്നു ,
നമ്മുടെ വിശാലതകള്‍ .
************************************************************