4.15.2016

നമ്മുടെതല്ലാത്ത ചിലത്  വേനലിന്‍റെ പുരപ്പുറം നിറയെ
മഴയുടെ ഉടലക്ഷരങ്ങള്‍ തെളിയുമ്പോള്‍
നീ നിന്‍റെ വിശപ്പിനെ
ചൂടുള്ള വിരുന്നുകൊണ്ട് സല്‍ക്കരിക്കുന്നു.
ഉരുളക്കിഴങ്ങോ ഗോതമ്പുമാവോ
നെയ്യ് തൂവിയ കാപ്പിക്കപ്പോ വീട്ടില്‍ കരുതുന്നു.
നിന്‍റെ കുഞ്ഞുങ്ങള്‍ക്കവയുടെ ആവശ്യമുണ്ടെന്നും
നീയറിയുന്നു .
എങ്കിലും
മഴകൊണ്ട് വെയില്‍ കൊണ്ട് സ്നേഹം കൊണ്ട്
ആരുമില്ലായ്മകള്‍ കൊണ്ട് മുറിവേറ്റകുഞ്ഞുങ്ങള്‍
നമുക്ക്ചുറ്റും ചിതറിക്കിടക്കുന്നു
ഒരു വസന്തം കൊണ്ടും 
അവരുടെ മുറിവുകള്‍ സുഖപ്പെടുന്നുമില്ല .

****************************************(മൊണാലിസ)