3.31.2016

പലരില്‍ ചിലരില്‍ ഒരുവള്‍ അവള്‍

 

കവിത ചിക്കി
കാറ്റുപോലെ ഉണക്കുന്നവള്‍
കവിത ചേറ്റി
നടുകഴയ്ക്കുന്നവള്‍
കവിത പൊടിച്ചു പൊടിച്ചു
പാട്ടുപാടുന്നവള്‍
കവിത നനയ്ച്ചു കുഴച്ചു
പരത്തുന്നവള്‍
കണ്ണുനീറ്റിക്കൊണ്ട് അവസാനമവളൊരു
കവിത ചുട്ടെടുക്കുന്നു ,
വിശപ്പിന്‍റെ കഥയില്ലായ്മയിലേയ്ക്കൊരു
കവിത പൂര്‍ത്തിയാക്കുന്നു .
ബാക്കിയൊന്നുമില്ലാത്ത കല്‍ച്ചട്ടി
കമിഴ്ത്തി വച്ചിട്ട്
അവളോ വെറും പെണ്ണെന്ന
കവിതയില്‍ വിശന്നിരിക്കുന്നു .
______________________________