Labels

3.31.2016

ഉയിര്‍പ്പ്കളുടെ അശരീരി


















എന്റെ ദൈവം
രാജ്യമില്ലാത്ത രാജാവും രാജാവില്ലാത്ത പ്രജയുമാണ് .

കഴുതപ്പുറത്ത് കയറി വന്ന രാജാവിനെ അവര്‍
കനമുള്ള കുരിശുകൊടുത്ത് സ്വീകരിച്ചു
സ്നേഹം കൊണ്ട്
ലോകത്തെ കീഴടക്കുവിനെന്ന്‍ വാക്ക് വിതച്ചവനെ
മുള്‍ക്കിരീടം കൊണ്ടാദരിച്ചു .

ഒരൊറ്റ ചുംബനം കൊണ്ട്
നിങ്ങള്‍ക്ക് അവനെ ഒറ്റിക്കൊടുക്കാം .
അപ്പോഴും അവന്‍
സ്നേഹത്തിന്റെ ഒരു അപ്പം
നിങ്ങള്‍ക്കു നേരെ നീട്ടുകയെ ഉള്ളൂ
ചുണ്ടിലെ ഒരു പൂവ്
ശാന്തമായ് വിടര്ത്തുകയെ ഉള്ളൂ .
ഉണര്വ്വുള്ള ഒരാലിഗനം കൊണ്ട്
നിന്നെ സ്വന്തമാക്കുകയെ ഉള്ളൂ .

മൂന്ന്‍ ആണിപ്പഴുതുകള്‍ കൊണ്ട്
അവന്‍ വെളിച്ചത്തിന്‍റെ വഴികളെ തുറന്നിടുന്നു .
മൂവായിരം പാപംകൊണ്ടു അവരത്
വീണ്ടും അടച്ചിടുന്നു .

മരിപ്പ്
ആകാശത്തിനും ഭൂമിക്കും മദ്ധ്യേയുള്ള
ഒരു ഉടമ്പടിയാണ് .
അതില്‍ ഉയിര്‍പ്പുകൊണ്ട് ഒരൊപ്പുവക്കുന്നവനെ
നാമെങ്ങിനെ മനുഷ്യനെന്ന് വിളിക്കുമെന്ന
സംശയം ബാക്കിയാണ് .

ജീവിതവും മരണവുമായുള്ള
സൌഹൃദവര്‍ത്തമാനം കഴിഞ്ഞ്
മൂന്നാമത്തെ ദിവസം ജീവനെ ഭക്ഷിച്ചവനെ
നാമിനിയും
ദൈവമെന്ന് കണ്ടുമുട്ടുമോയെന്നും അറിയില്ല !

ചിരിയും ചുംബനവും ആലിംഗനങ്ങളും കൊണ്ട്
പരസ്പരവും
അവനവനെത്തന്നെയും
ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുന്ന ജനത്തിന്
ദൈവമെന്ന് " ദത്തെടുത്ത ഒരശരീരിയുടെ
ആവശ്യമില്ല
എന്നൊരു ന്യായം
അത്താഴം കഴിഞ്ഞുള്ളൊരേമ്പക്കമായ്
പുറത്തു വരുന്നുണ്ട് .




No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "