3.06.2016

പ്രണയപ്പനിക്കാലം


ഉള്ളം കയ്യിലൊരു മഞ്ഞ്തുള്ളി വീഴവെ 
പ്രണയപ്പനിക്കാലം എന്നറിഞ്ഞു നമ്മള്‍ ,
ഇഷ്ടങ്ങളുടെയാ കടുംചുവപ്പന്‍
കാടുംകയറും കാലത്ത്
വാക്കിന്‍റെ ,നോക്കിന്റെ മഴ തോരാതെ
പെയ്യുന്ന ലോകത്ത്
ഋതുക്കളൊന്നിച്ച് കൈ നോക്കുന്നൊരാ കാലത്ത്
രണ്ടു മലര്‍വേടരാകുന്നു നാം
വസന്തം പുരട്ടിയ അമ്പുകളെയ്യുന്നു .