3.15.2016

വസന്തമുറിവ് !


വസന്തത്തിന്‍റെ മുറിവാണീ വേനല്‍ !
കാണുന്നില്ലേ

സൂര്യന്‍റെ ചാട്ടയടിയേല്‍ക്കുമ്പോള്‍ 
വേദനകള്‍ പൂക്കളായ് നിറയുന്ന,
ഉടലാകെ പൊള്ളുമ്പോള്‍ 
ഒരു വസന്തമെന്നു പൂത്ത് നില്ക്കുന്ന 
കൊന്നയാണതിന്റെ അടയാളം .

നോക്കൂ

വസന്തത്തിന്‍റെ മുറിവാണീ വേനലെന്നു 
പൊന്നിന്‍ നിറത്തിലുച്ച ചിരിക്കുന്നു !