3.20.2016

സ്വാതന്ത്ര്യം ഇന്നൊരു വിശുദ്ധ പശുവാണ്‌ !
സ്വാതന്ത്ര്യം  ഇന്നൊരു  വിശുദ്ധ പശുവാണ്‌ !കടുത്ത ചാട്ടയടിയേല്‍ക്കുന്ന ജനതയുടെ ഉടലുകള്‍തൂങ്ങിയാടുന്ന  കൊടിമരങ്ങളാണ് ഇന്നതിന്റെ അടയാളം .
മനുഷ്യരെക്കാള്‍  മൃഗങ്ങള്‍ക്ക് സുരക്ഷിതത്വം വേണമെന്ന്  വാശിപിടിക്കുന്ന മതരാഷ്ട്രീയാന്തരീക്ഷമുള്ള  രാജ്യമാണ് ഇപ്പോള്‍ നമ്മുടേത്‌ .വിപ്ലവമാണ് ഇന്ന് പലരുടെയും സ്വര്‍ഗ്ഗം ,സൂക്ഷിക്കണം  ചോരയാണ്  അതിലെ സമവാക്യങ്ങള്‍ .ചുറ്റിലും  പതിയിരിക്കുന്നത്  മനുഷ്യനീതി മറന്നുപോയ  കൊലച്ചിരികള്‍ .ഒരേ ഭക്ഷണം തന്നെ  മനുഷ്യനെ  ജീവിപ്പിക്കുകയും  കൊല്ലുകയും ചെയ്യുമെന്ന് തെളിയിക്കുന്നവരുടെ  കുറുവടിയോങ്ങലുകളില്‍ പുതിയ കുരുതികള്‍ തുടരുകയാണ് .
അടുത്തവന്റെ  വീട്ടിലെ  ചിരിമായുന്നതും  കണ്ട് മടങ്ങി വരുമ്പോള്‍   നാമനുഭവിക്കുന്ന ആശ്വാസം നൂല്‍ബലം പോലുമില്ലാത്തതാണ്  എന്ന തിരിച്ചറിവിനു നമ്മുടെയൊരു  വിശപ്പിന്‍റെ ഇടവേളമാത്രം . 
ഏതു മതമോ  രാഷ്ട്രീയമോ  ആവട്ടെ  .വിശപ്പില്‍  വിപ്ലവം  കലര്‍ത്തുന്നതിനെ ഒരു  ന്യായത്തിലും     തളച്ചിടുവാന്‍  സാധിക്കില്ല .അതിനുതക്കതായ മറുപടി കയ്യില്‍  കാത്തുവക്കുന്നത്  ഉചിതമായിരിക്കും , കാലം  കണക്കു  തീര്‍ക്കുന്ന ചിലതില്‍ എണ്ണപ്പെടുന്നതുവരെ  നിങ്ങള്‍  സുരക്ഷിതരാണ്‌ .