3.16.2016

@ മ്മടെയൊക്കെ ഒരു കാര്യം


നാക്കുകള്‍ വാക്കുകള്‍ നീട്ടിയെറിയുമ്പോള്‍
കനല് കത്തുന്നു ,കൊടുങ്കാറ്റ് ഉണരുന്നു ,
അയിത്തമില്ലാ തതില്‍ ആളിയും പുകഞ്ഞും
കൊട്ടാരവും കുടിലും .

 തിരിച്ചു കയറുവാനാകാതെ
കാലൊടിഞ്ഞു നടുവൊടിഞ്ഞു
വാക്കൊടിഞ്ഞു കിടക്കുന്നു ,
കിണറ്റില്‍ ചാടിയ വികാരങ്ങള്‍

ആരാന്റമ്മയുടെ ഭ്രാന്തുകാണാന്‍ ശേലിനിന്നും കുറവില്ലെന്ന്
അയല്‍ക്കാരും ആള്‍ക്കൂട്ടവും ആര്‍ത്തു ചിരിക്കുന്നു

ഇടയില്‍ ,
എന്റെയും നിന്‍റെയും കണ്ണുകളിടയുമ്പോള്‍
കാലം പാത്തുവച്ച ഇരകളെന്നറിയാതെ നാം
പരസ്പരം കണ്ണിറുക്കുന്നു ,
വീണ്ടും കാഴ്ച തുടരുന്നു !
______________________________________

When we throw our words
That fast
The coal burns
The storm erupts
Since not being untouchable
The hut and the palace
In flames and smoke
The emissions fallen in the well
Unable to climb up
Legs and back broken
Words too broke
Even today
They enjoy
Other's mother
Being mad
The neighbors and the crowd
In exalted laughter
In the meantime
When the eyes of mine
And yours meet
Without being aware
We are preys
We wink eye
Continue to watch
____________________________________