2.24.2016

നാടമുറിച്ചു കടക്കും മുന്‍പേ ഓര്‍ത്തുവയ്ക്കാന്‍


കവിതകൊണ്ട്‌ മാത്രം സംസാരിക്കുന്നൊരുവനെ 
കാമുകനാക്കരുത്
വാക്കുകളുടെ മാന്ത്രികനാണവന്‍ ,ഓര്‍ത്തു വയ്ക്കണം. 
പ്രണയത്തിന്‍റെ നാട മുറിച്ചു കടക്കുമ്പോള്‍ 
ജീവിതത്തിന്‍റെയാ ഒറ്റമുറിയില്‍ 
കവിതകൊണ്ട്‌ മാത്രം വയര്‍നിറയ്ക്കുവാന്‍
നമ്മുടെ വിശപ്പുകളോരോന്നും
അവന്‍ പറഞ്ഞുവച്ച കവിതകളിലെ
ഉപമകളല്ലല്ലോ ..