2.27.2016

ശ്വാസക്കടുംകെട്ട്


ജീവിതമെന്ന സൂചിക്കുഴയിലൂടെ
കോര്‍ത്തെടുക്കുന്ന നൂല്‍ത്തുമ്പുകള്‍ നാം
ഒന്നിലൂടെ കയറി 
മറ്റൊന്നിലൂടെ ഇറങ്ങിപ്പോകുന്നവര്‍ '

ജീവശ്വാസം
നിന്‍റെ നാസാരന്ദ്രങ്ങളിലൂടെ
കോര്‍ത്ത്‌ കോര്‍ത്ത്
ആരൊ ഒരാള്‍
ഈ ജീവിതമിങ്ങനെ നെയ്തു പോകുന്നുണ്ട് .

തുന്നിത്തുന്നി പോകുമ്പോള്‍ പൊടുന്നനെ
ശ്വാസം കെട്ടിയിടുന്ന തുമ്പത്തെയാ
കടുംകെട്ടെത്തുന്നു ,
നാം
ഉടലുപേക്ഷിച്ചു പോകുന്നു .

ആദരാഞ്ജലികള്‍ക്കും മറവിക്കും
ഇടയിലേതോ ഓര്‍മ്മയെന്നോണം
മിന്നാമിന്നികള്‍ മിന്നുമ്പോള്‍ ,നമ്മള്‍
രണ്ടു വാതിലുകള്‍ക്കിടയില്‍
ജീവന്‍ സ്പന്ദിച്ചിരുന്നൊരാ
പേരുകള്‍ മാത്രമായിത്തീരുന്നു .
________________________________