2.29.2016

വസന്ത വിവര്‍ത്തനങ്ങള്‍ !


വസന്തം അവരെ പൂമരങ്ങളെപ്പോലെയാക്കി
രണ്ടിലപ്പച്ചയുള്ള കുരുവികളായി
നാമതില്‍ നേരമിത്തിരി വിരുന്നുപാര്‍ത്തു ,
നാവുനീലിക്കുംവരെ പഴങ്ങളെ ചുംബിച്ചു കണ്ണിറുക്കി .

ഗ്രാമങ്ങളില്‍ പാര്‍ത്ത് പ്രണയം രുചിക്കുന്നവരെ
നിങ്ങളെത്ര ഭാഗ്യവാന്മ്മാര്‍ ,
ഭൂമിയിലെ സ്വര്‍ഗ്ഗം അവിടെയാണല്ലോ !

വസന്തമെന്ന് ,
വേനലുകളെ വിവര്‍ത്തനം ചെയ്യുവാന്‍ കഴിവുള്ള കാലമേ ,
നിനക്ക് സ്വസ്തി ,
മരുഭൂമികളെപ്പോലും നീയെത്ര അണിയിച്ചൊരുക്കുന്നു !
_________________________
പ്രകൃതിയെക്കാള്‍ വലിയ കവിത എഴുതുന്നവര്‍ ആരുണ്ടീ ഭൂമിയില്‍ !
__________________________
(DITH ന്‍റെ ക്ലിക്ക് -അല്‍ ഹസ്സ -സൗദി 
അറേബ്യ )