1.08.2016

ജ്ഞാനി


വിശക്കുന്നവന്‍റെ ഭാഷയിലേക്ക്
നിങ്ങളൊരിക്കലും
നീട്ടിത്തുപ്പരുത് ,

നിങ്ങള്‍ സ്വീകരിക്കുകയും 
തിരിച്ചു കൊടുക്കുകയും ചെയ്യുന്ന
അരികു മിനുക്കിയ ചിരികളോ
കടലാസ്സ് ദൈവങ്ങളോ
അവന്‍റെ ഭാന്ധത്തില്‍ കാണുകയില്ല ,

എങ്കിലും
ഉപ്പില്ലാത്ത ഉണങ്ങിയ റൊട്ടിപ്പാതിക്ക്
എച്ചില്‍ എന്നല്ലാത്ത ഒരര്‍ത്ഥം കൂടി അറിയുന്ന
ജ്ഞാനികളി ലൊരാളാണവന്‍ .