Labels

1.07.2016

മടുപ്പിന്‍റെ കടുംകെട്ട്


മടുപ്പ്
ഒരു മരമായി വേരുറപ്പിച്ച്
പടര്‍ന്നു പന്തലിച്ചിരിക്കുന്നു

ചുണ്ട് നനയാനൊരു 
കവിതപോലും ഇല്ലാതൊരാള്‍
അതിന്‍റെ ചുവട്ടില്‍ ചുരുണ്ട് കിടക്കുന്നു ,
പ്രാര്‍ത്ഥന പോലൊന്ന്
നാക്കുപേക്ഷിച്ച് വേച്ചു പോകുന്നു ..

വാക്കിന്‍റെ ഭ്രൂണമേ
കടം തരിക
നിന്‍റെയൊരു ചുവന്ന ഞരമ്പ്‌
നീയുപേക്ഷിച്ച പൊക്കിള്‍ക്കൊടി
നീ നീന്തിമറിഞ്ഞ മറുപിള്ളയിലെ
ഒരു തുള്ളി ജലം .

വീണ്ടും ജനിക്കുവാന്‍
ഒരക്ഷരത്തിന്‍റെ
ചെറു ചൂടു തേടുന്നു ഞാന്‍ .
__________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "