12.09.2015

വേനലിന്‍റെ നടുക്കഷ്ണം =മഞ്ഞുകാലം


ഒറ്റയൊരു കാലമേ മരുഭൂമിക്കുള്ളൂ 
അത് അതിനെ  
അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന  
വേനലല്ലാതെ മറ്റൊന്നുമല്ല .
അതിന്‍റെയാ നടുക്കഷ്ണത്തെ നാം  
മഞ്ഞുകാലമേയെന്നു വിളിച്ച് 
ഓമനിക്കുന്നെന്നു മാത്രം .