Labels

12.02.2015

മഴയേറ്റ മനുഷ്യര്‍


ഭ്രാന്തമാണോരോ മഴകളും
ഓരോ ചിരിക്കു മീതെയും
വെള്ളം കയറുമ്പോള്‍
ചൂളം വിളിക്കുന്ന വിശപ്പുകളും 
തണുത്ത ഉടലുകള്‍ക്കും ,
വിറങ്ങലിച്ച നോട്ടങ്ങള്‍ക്കും ഇടയില്‍
അടയാളമില്ലാതായിപ്പോകുന്ന വീടുകള്‍.


ഉറങ്ങാതെ കുഞ്ഞുങ്ങള്‍ കരയുന്ന പാട്ടില്‍
ചിറകുണങ്ങി ,തളിരില കൊത്തി വരുന്ന
പക്ഷിയാണ് ദൈവം .

കൂര ചോരാതെ മഴ രുചിക്കുന്നവന്‍
തോടിനുള്ളിലേയ്ക്ക് തലവലിയ്ക്കുന്നു .
ഞാനൊന്നുമറിഞ്ഞില്ലെന്ന് പുതച്ചു ചുരുളുന്നു .

അത്ഭുതമൊന്നുമില്ല സുഹൃത്തെ,
നീയും ഞാനും രണ്ടയല്‍ രാജ്യങ്ങള്‍,
നമ്മുടെ മീതെ
പ്രളയം വരും കാലം വരെ മാത്രം
സുരക്ഷിതരായവരെന്ന് മറന്നുപോയവര്‍.
_______________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "