11.25.2015

പെണ്‍മഴയോര്‍മ്മകള്‍ -ബുക്ക്‌


നാം കടന്നു പോന്ന ഓരോ മഴകളെയും ഓര്‍ത്തെടുക്കുന്നത് ഒരു സഞ്ചാരമാണ്,കാലങ്ങളിലൂടെ കടന്നു കടന്നു ചെന്ന്‍ പിച്ച വച്ച് തുടങ്ങുന്ന നാളുകളിലെ പാല്‍മണങ്ങളില്‍ ചെന്ന് ചേക്കേറുന്ന ഒരപൂര്‍വ്വ സഞ്ചാരം .മറന്നിട്ട വഴികളില്‍ ചിലപ്പോള്‍ പച്ചയുണരുന്നത് അറിയാതെ പെയ്തുപോകുന്ന ഒരു ചാറ്റല്‍ മഴയില്‍ ആയിരിക്കും.മഴകള്‍ പേറുന്ന ഗന്ധം അത് ചിലപ്പോള്‍ അമ്മയുടെയോ വിശപ്പിന്‍റെയോ പ്രണയത്തിന്‍റെയോ വിഷാദത്തിന്‍റെയൊ ഒക്കെയാകാം .ഉറങ്ങാന്‍ മടിച്ചൊരു കാലം മഴപ്പോളങ്ങളില്‍ തട്ടി തെന്നി നീങ്ങുന്ന കടലാസ്സുവഞ്ചിക്കൊപ്പം ,പിന്നെ വെള്ളക്കരയന്‍ തോര്‍ത്തിന്‍റെ വാത്സല്യത്തിനൊപ്പം ഓര്‍മ്മയിലേയ്ക്ക് തിരികെ വരുന്നു.ഏണും കോണും ഇല്ലാതെ വൃത്തമോ അലങ്കാരമോ ഇല്ലാതെ കണ്ണുകള്‍ മഴയറിഞ്ഞ ഒരു കാലം.വസന്തത്തെയോ വര്‍ഷത്തെയോ തിരിച്ചറിയാതെ പൂക്കളുടെയും വെള്ളത്തിന്‍റെയും സങ്കടത്തിന്‍റെയും പേരിലവയെ ഞാനും ഓര്‍ത്തെടുക്കുന്നു .

______
പല പ്രസിദ്ധ എഴുത്തുകാരികളോടൊപ്പം ഈ പുസ്തകത്തില്‍ ഒരുമിച്ചിരിക്കാന്‍ എന്‍റെ അക്ഷരങ്ങള്‍ക്കും പേരിനും അവസരം തന്ന ഒലിവ് ബുക്സ് നു നണ്ട്രികള്‍ .
_____________________

feeling സന്തോഷം with പെണ്‍മഴയോര്‍മ്മകളിലെ പെണ്ണുങ്ങള്‍ heart emoticon heart emoticon heart emoticon.
- ഷാര്‍ജ  ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെയറില്‍ പ്രകാശനം  ചെയ്തിരിക്കുന്നു .
______________________________________________________________________________