11.11.2015

വികാര ജീവികള്‍


വികാരങ്ങള്‍ പലപ്പോഴും
കണ്ണില്ലാത്ത മുക്കാലന്‍ പൂച്ചയാണ്

എന്തിനെയും ഏതിനെയും ശത്രുവെന്ന് കരുതി
നഖംകൊണ്ടും മുരള്‍ച്ച കൊണ്ടും
എതിര്‍ത്തു കൊണ്ടേയിരിക്കും

അവസാനം
നാലാമതൊരു കാലിന്‍റെ കുറവ് തോന്നാത്തവണ്ണം
തലയുയര്‍ത്തി കരിക്കലമുരുമ്മി ഓടിപ്പോകും

മുന്നില്‍ പെട്ടുപോയ കാറ്റുപോലും
ഇതെന്തൊരു കൂത്തെന്ന്പകച്ചുപോകും ,
പിന്നെയതിന്‍റെ പാട്ടിനുപോകും .

_________________ത്രേള്ളൂ