11.02.2015

അവധിക്കാല ചിത്രഭാഷകളിലെ നമ്മളെ ഓര്‍ക്കുമ്പോള്‍






വിശക്കുമ്പോള്‍ നാം
ഓര്‍മ്മകളുടെ പത്തായത്തില്‍ നിന്നെടുത്ത് കൊറിക്കുന്നു.
ദാഹിക്കുമ്പോഴോ
ഉള്ളില്‍പ്പാത്തുവച്ച മഴയൊച്ചകളുടെ കോപ്പയില്‍ നിന്നും കുടിയ്ക്കുന്നു.

മുറികള്‍ക്കുള്ളിലെ വിശുദ്ധസ്വാതന്ത്ര്യത്തെ 
ഇതില്‍ക്കൂടുതല്‍ നാമെങ്ങനെ ആഘോഷിക്കും !