11.15.2015

ചൂണ്ടുവിരല്‍


മനുഷ്യനിലെ ചോരയ്ക്ക് 
പല നിറം വരുന്ന കാലം വരട്ടെ ! 
അന്ന് നിങ്ങള്‍ 
മതങ്ങളുടെയാ കൊടിയടയാളങ്ങളുടുത്ത് 
എതിര്‍ദിശകളിലിരുന്ന് ആര്‍ത്തുവിളിക്കൂ ,,,
അതുവരെയും
കൈകോര്‍ത്ത് നടക്കുവാനും
ചോരകൊണ്ട് മറുപടിപറയുവാനും
എന്തിനൊരു ദൈവത്തെ കടമെടുക്കണം .