8.22.2015

കളവുപറയുന്ന ചിലത്


മഞ്ഞു വിരലുകള്‍ നീട്ടി 
അദൃശ്യനായ ഗായകന്‍ 

ഒരു രാത്രിയെ മീട്ടുമ്പോള്‍ 
അതില്‍ ലയിച്ച് കിടക്കുന്ന 
ഒരു തടാകത്തില്‍ പതിയുന്ന 
നിറമില്ലാത്ത 
രണ്ടു പക്ഷികളാണു നാം .

ഇലയൊഴിഞ്ഞൊരാ ചില്ലയില്‍ 
നാമൊന്നായ് 
മുട്ടിയുരുമ്മിയിരിക്കുന്നെന്ന് 
കളവു പറയുന്ന നിഴലുകള്‍ .

ഇരുള് തെളിയുമ്പോള്‍ 
ഇലയനക്കങ്ങളിലെയ്ക്ക് 
വേര്‍പ്പെട്ടുപോകുന്ന 
രണ്ടിഷ്ടങ്ങള്‍ .
__________________________________