5.27.2015

വിപ്ലവകാരികള്‍


ചുവന്ന പട്ടുടുത്തും തീയാട്ടമാടിയും 
മുഷ്ട്ടി ചുരുട്ടി ചോരയിരമ്പിച്ചും 
സുരക്ഷിതനായി അവന്‍ സമരം ചെയ്യുന്നു .

ഉറക്കം തെളിയുമ്പോള്‍ ,
ഞാനൊന്നുമറിഞ്ഞില്ലെന്നൊരു കോട്ടുവായിടുന്നു ,
വിപ്ലവമെന്നതിനെ 
മുഷിഞ്ഞുപോയല്ലോയെന്നു 
തിടുക്കത്തില്‍ മാറ്റിയുടുക്കുന്നു .

ദൈവത്തിനുള്ളത് ദൈവത്തിനും 
മനുഷ്യനുള്ളത് മനുഷ്യനുമായി 
നേര്‍ച്ചയിട്ടു കുമ്പിട്ടു നില്‍ക്കുന്നു .

ആല്‍ത്തറ വീണ്ടും 
ബുദ്ധനെക്കാത്തിരിക്കുന്നു .