5.26.2015

റിക്ഷാവാലാആഞ്ഞു ചവിട്ടിയിട്ടും 
പാതിവഴിപോലുമെത്താതവന്‍
കനല്‍ച്ചൂട് വിഴുങ്ങുന്നു .

കിതപ്പു പാതകളില്‍
പെരുമ്പറത്തെയ്യങ്ങളാടുമ്പോള്‍
നെടുവീര്‍പ്പുകളുടെ
ഗോപുരപ്പറവകള്‍ ചിതറുന്നു .

ചുമ പെരുക്കുന്നു
ചുമല് കൂനുന്നു ,
വിയര്‍പ്പില്‍ നിന്നുമായിരം
കടല്‍ക്കാക്കകള്‍
ചിറകു മിനുക്കുന്നു .

അവന്‍റെ സങ്കടത്തിലെയ്ക്കൊരു
മഴ ചുരക്കുന്നു
യിള്ളേ'ള്ളേ യെന്നു കരയുന്നു ,
ജീവിതം പിന്നെയും .

വെയില്‍ കടുക്കുന്നു
ഉപ്പുണങ്ങാതവന്‍
പിന്നെയും ,
ബാക്കിയാകുന്നു .

നഗരത്തിരക്കില്‍
കാലുകൊണ്ട് പറക്കുന്ന
പക്ഷിയാകുന്നു .
_____________________________