5.02.2015

കവിതയുടെ കാട്ടുവഴിയിലൂടെ ഞാന്‍

 
 ഏറ്റവും വലിയ സങ്കടത്തിന്റെ പേരാണ് ജീവിതം .
നീയും ഞാനും ആലിംഗനം ചെയ്യുമ്പോള്‍
നമ്മളെന്നു പ്രധിധ്വനിക്കുമെങ്കിലും
തനിച്ചായിപ്പോകുന്ന ഇടവഴിയാണത് .
സന്തോഷങ്ങളെ കൊള്ളയടിക്കുന്ന ആരോഒരാള്‍
കൂട്ടുകാരനെന്നപോല്‍ കൂടെ സഞ്ചരിക്കുന്നു ,
നമ്മുടെ സ്നേഹങ്ങളിലൊക്കെയും
പതിയിരിക്കുന്നു .