5.02.2015

സ്വര്‍ണ്ണ ശല്ക്കങ്ങള്‍.
 ഞാനെന്നു ചിന്തിക്കുമ്പോഴൊക്കെയും
നീയെന്ന് നിറയുന്നുണ്ടായിരുന്നു .
കണ്ണടയ്ക്കുമ്പോഴൊക്കെയും
നിന്നെ മണക്കുന്ന നേരങ്ങള്‍
എന്നെ കളഞ്ഞു പോകുന്നിടങ്ങള്‍
നിന്നെത്തിരഞ്ഞു തിരഞ്ഞ്
എന്നെത്തിരഞ്ഞു തിരഞ്ഞ്
ശൂന്യത്തിലെത്തുന്ന ഇരുട്ടുകള്‍.
ഭാരമേറുന്ന ഉണര്‍വ്വിന്‍റെയാ  അറകള്‍
നീ പൊഴിച്ചിട്ട ഓര്‍മ്മകളുടെ
സ്വര്‍ണ്ണ ശല്ക്കങ്ങള്‍.