4.19.2015

കീബോര്‍ഡ് വിപ്ലവാന്നാ തോന്നുന്നേ ന്തായാലും ഇങ്ങനെയൊക്കെ പറയാന്‍ തോന്നി പറഞ്ഞു അത്രേന്നെ .


വിപ്ലവം എന്നത് വെറുംവാക്കല്ല , എന്നാല്‍ വെറുംവാക്കുകളെ വിപ്ലവമെന്ന ലേബലില്‍ വിറ്റഴിക്കുന്ന ഇടങ്ങള്‍ കൂടിവരികയാണ് . മതവും രാഷ്ട്രീയവും എല്ലാംതന്നെ വിളവുതിന്നുന്ന വേലികള്‍കൊണ്ട് പരസ്പരം മത്സരിച്ചും കൈകോര്‍ത്തുമൊക്കെ തഴച്ചുവളരുന്നത് അസാധാരണം ഒന്നുമില്ലാത്ത ഒന്നായ്‌ മാറിയിരിക്കുന്നു .

ചുളുങ്ങാത്ത കുപ്പായത്തില്‍ ഒരുവന്റെ കണ്ണീരൊറ്റ് അസഹിഷ്ണുത യാണ് മൈക്കിനുമുന്നിലെ അഭിനേതാക്കള്‍ക്കുംപല വാചകവീരര്‍ക്കും . അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ന്യായമായ ആവശ്യങ്ങളെ വിപ്ലവം എന്നപേരില്‍ കല്ലെറിഞ്ഞ് നിശബ്ദമാക്കുവാന്‍ ഇവര്‍ മത്സരിക്കുമ്പോള്‍ വിരോധാഭാസങ്ങളുടെ പെരുക്കപ്പട്ടിക ഒരക്കം കൂടി നിസ്സംഗതയോടെ കൂട്ടിയെഴുതുന്നു .

നാടോടുമ്പോള്‍ അതുക്കും മുന്നേ ഓടാന്‍നില്ക്കുന്നവന് നടുവൊടിഞ്ഞവന്റെ കരച്ചില്‍ കേള്‍ക്കാന്‍ സമയമില്ലാത്തതിനിനി ആരെ പഴിക്കണം നമ്മള്‍. ദൈവങ്ങളെ എല്ലാം പാട്ടത്തിനെടുത്തപോയ നാടാണ് നമ്മുടേത്‌ അനാഥമായ ജനതയെ അടിമയിരുത്തി വിലപേശുന്ന ഇടം.

കോടികള്‍ കൊയ്യുന്നവനുണ്ടോ കൊയ്ത്തുപാടം കരിഞ്ഞുപോയ വന്റെ വേദനയറിയുന്നൂ എന്ന നെടുവീര്‍പ്പിട്ട് ശുഭം എന്ന് എഴുതിക്കാണിക്കുവാനെങ്കിലും ആരെങ്കിലും ഒരിക്കല്‍ ചാട്ടയെടുത്ത് ചുഴറ്റുമോ എന്നറിയില്ല .
 
feeling കീബോര്‍ഡ് വിപ്ലവാന്നാ തോന്നുന്നേ ന്തായാലും ഇങ്ങനെയൊക്കെ പറയാന്‍ തോന്നി പറഞ്ഞു അത്രേന്നെ .