Labels

4.01.2015

On Road Be Serious


താണ്ടുവാനിനിയും
സുന്ദരതീരങ്ങളെറെ, തിരകളെറെ ,
നിറങ്ങള്‍ നിനക്കായ് കാത്തു നില്ക്കുന്നീ
ജീവിതയാത്രയില്‍.

നിഴല്‍ മുറിയും പക്ഷിയാകുവാന്‍ പറക്കാതെ
യന്ത്രവേഗത്തിന്‍
ലഹരി മോന്തുവാന്‍ കുതിക്കാതെ
ചിരിയിലേയ്ക്കൊരു
ചോരയുടെ ചിത്രം വരയ്ക്കുവാന്‍
പതിയിരിക്കും വളവുകളില്‍ പതറാതെ
പാതയുടെ ചതികളില്‍ കൊരുക്കാതെ ,
ലക്ഷ്യം ജയിക്കണം ;
കാത്തിരിക്കും കണ്ണനക്കങ്ങളില്‍
ചിരിയായ് ചെന്നു ചേരേണം .
നിന്‍റെ ജീവനില്‍ കൊരുത്ത പൂവിന്‍റെ
കുഞ്ഞുകവിളുകളില്‍ മുത്തം പകരുവാന്‍
നീ ജയിച്ചു തന്നെ ചെല്ലേണം ,
നിന്‍റെ വഴികളെ നിന്‍റെ കാഴ്ചദൂരങ്ങളെ
ലഹരിയുടെ ചുവപ്പ് വെളിച്ചങ്ങളെ പിന്നെ
വേഗതയുടെ വിഷദംശനങ്ങളെ .

കവിതപോലുള്ളോരാ ജീവിതം
വിധിയെന്ന് വിരഹമെന്നു വിലാപമെന്ന്
വിവര്‍ത്തനങ്ങളാല്‍ വികൃതമാകാതിരിക്കുവാന്‍
ജീവിതത്തിലേയ്ക്കു നീ വണ്ടിയോടിക്കുക .
ഇടംവലം തിരഞ്ഞാവര്‍ത്തിച്ചു നോക്കി
വരയന്‍ കുതിരയ്ക്ക് മുകളിലൂടെ നിന്‍റെ
വഴിമുറിച്ചു കടക്കുക ,യാത്ര തുടരുക
പുതുപുലരികളിലേയ്ക്കുണരുക .
_____________________________________
Wishes to the entire team ...... 
< On Road Be Serious >  PUBLIC AWARENESS PROGRAM  BY GROUP OF ARTISTS.
photo from - KOMUSONS ART SHOW .




No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "