3.31.2015

ജീവിതംഅവന്‍ ,
ഇടംവലം തിരിഞ്ഞാവര്‍ത്തിച്ചു നോക്കി
വരയന്‍കുതിരയ്ക്ക് മുകളിലൂടെ
രണ്ടുവരിപ്പാത മുറിച്ചു കടക്കുന്നു ,
 

മിടിപ്പൊന്നു മങ്ങിയ ഉറുമ്പുകളുടെ വരി
പിന്നെയും വേഗത്തിലേയ്ക്ക് മടങ്ങിയെത്തുമ്പോള്‍
ജീവിതം മുറിയാതെ
മുതലമേല്‍ പുഴകടന്നവന്‍റെ ,
ഹൃദയവുമായവന്‍ നിശ്വസിക്കുന്നു .