3.07.2015

ഇന്ത്യയുടെ പെണ്മക്കള്‍

മൂല്ല്യബോധമില്ലാത്തവന്റെ കഴിവുകേടാണ് പീഡനം ,
ഏതെങ്കിലും തലത്തില്‍ അവനില്‍ ഒരു മാനസികരോഗിയും മറഞ്ഞിരിക്കുന്നു .മാനുഷികതയുടെ അളവിനേക്കാള്‍ സാഡിസ്റ്റ് എന്നതിന്‍റെ അനുപാതം വളരെ കൂടിയ അളവില്‍ കാണപ്പെടുന്ന ഒരു ജനുസ്സില്‍ പെടുത്തി പഠനവിധേയമാക്കേണ്ടുന്നതും ഗൌരവപൂര്‍ണ്ണമായിക്കണ്ട് ചികിത്സ നല്കേണ്ടുന്നതുമായ ഒരു ജീവിവര്‍ഗ്ഗം .അതിവേഗം ഒരേ ചിന്താരോഗത്തിന്റെ ലക്ഷണം ഉള്ളിടങ്ങളിലൂടെ പടര്‍ന്ന് മനുഷ്യനെ വിവേകമില്ലാത്ത ഒരുതലത്തിലേയ്ക്ക് മാറ്റിയെഴുതുന്ന വൈറസ് ബാധ തന്നെയാണിത് . ചെയ്ത തെറ്റിന് മീതെ ന്യായീകരണങ്ങള്‍ നിരത്തുന്ന ഒരുവന്‍ കൂടി ആണെങ്കില്‍ പശ്ചാത്താപം ഇല്ലെന്നു മാത്രമല്ല ഇനിയും അതെ വഴിയെ തന്നെ സഞ്ചരിക്കും എന്ന ധാര്‍ഷ്ട്യം കൂടിയാണ് വെളിപ്പെടുത്തുന്നത് .

___________________________________________________________