3.02.2015

പരീക്ഷമനസ്സിരുത്തി പഠിച്ചിട്ടും ,
ഇരുപുറം കവിയാതുപന്യസിച്ചിട്ടും ,
വിട്ടുപോയത് പൂരിപ്പിച്ചിട്ടും ,
ചേരുംപടി ചേര്‍ത്തിട്ടും
ജീവിതമിപ്പോഴും
പാസ്സ്മാര്‍ക്കിലെത്തുന്നില്ല .

ഒറ്റവാക്കിലെഴുതുന്നിടത്ത്
ഒറ്റയായി
തോറ്റുപോകുന്ന കുട്ടിയാകുമ്പോള്‍
മറുപുറം ,
അരമാര്‍ക്കില്‍
ജയിച്ചില്ലെന്നു മാത്രം പറയുന്ന
അക്കങ്ങള്‍ ചുവക്കുന്നു ..


 
______________________________