3.23.2015

ജീവന്‍റെ പുസ്തകത്തിലെ അടയാളവാക്യങ്ങള്‍


അതിപുരാതനമായ
ദേവാലയത്തിലേയ്ക്ക് തുറക്കപ്പെടുന്ന
വാതിലുകള്‍.
ചോരനൂല്ക്കുന്ന കുരുവികള്‍ വലംവയ്ക്കുന്ന
അതീവപരിശുദ്ധമായ നിഗൂഡതകളെ
സൂക്ഷിക്കുന്ന ,
ഓരോ കണ്ണനക്കങ്ങളിലും
ശ്വാസമെടുപ്പുകളിലും
അത്ഭുതങ്ങളെ ഒളിപ്പിക്കുന്ന ,
മറ്റൊരു പ്രപഞ്ചം വഹിക്കുന്നവള്‍ നീ ,

നിന്നെലേയ്ക്കെത്തുമ്പോള്‍
മനുഷ്യമണമുള്ളൊരു തൂക്കുപാലംകൊണ്ടള്‍-
ത്താര കാണുന്നു ഞാന്‍ .
_________________________________