3.01.2015

ഒറ്റനാണയം


മഞ്ഞുകാലത്തെ 
ഇലപൊഴിയന്‍ മരംപോലെ
വാര്‍ദ്ധക്യത്തിന്‍റെ അവില്‍പ്പൊതിയുമായി
വെന്തും വേച്ചും വേനല്‍ക്കാലം താണ്ടുന്ന
സഞ്ചാരിപ്പോലെ
മഴയുറങ്ങാതിരിക്കുന്ന കൂരയുടെ
എണ്ണിത്തീരാത്ത കണ്ണുകള്‍ പോലെ
ചുണ്ടില്‍ ജീവിതം പുകയുന്ന
ചുരുട്ടിന്‍ത്തുണ്ടുമായി അയാള്‍,
മുന്നില്‍ പതറുന്ന പാതയുടെ  പാട്ട്
ഉള്ളില്‍ മുറുകുന്ന വിശപ്പിന്‍റെ മൂളല്‍
അവന്‍ നിസ്സഹായതയുടെ
ഒറ്റനാണയം !